പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ഹോം കെയർ സെൻ്റർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കൊളച്ചേരി മേഖല പി ടി എച്ച് ഭാരവാഹികളും നാട്ടുകാരും ചേർന്ന് തങ്ങളെ സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ പി ടി എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു.
മേഖല ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സമദ് ഹാജി, മുസ് ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് ഹാജി, കെ എം സി സി റിയാദ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുക്താർ പന്ന്യങ്കണ്ടി, പി ടി ച്ച് ദുബൈ ചാപ്റ്റർ ചെയർമാൻ പുളിക്കൽ നൂറുദ്ധീൻ, ഖത്തർ ചാപ്റ്റർ വൈസ് ചെയർമാൻ ഹക്കീം പള്ളിപ്പറമ്പ്, ഹംസ മൗലവി പള്ളിപ്പറമ്പ്, സൈഫുദ്ധീൻ നാറാത്ത്, അബ്ദു പള്ളിപ്പറമ്പ്, എം.വി മുസ്തഫ, ജാബിർ പാട്ടയം, കെ.സി മുഹമ്മദ് കുഞ്ഞി, നിയാസ് കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.