മട്ടന്നൂർ :- അടുത്ത വർഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ 3,200 പേർ ഇതിനോടകം പട്ടികയിൽ ഇടം പിടിച്ചു. അന്തിമ പട്ടിക വരുമ്പോൾ 5,000ത്തോളം പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്‌ഥാന ഹജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി പോകാൻ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ഇതിനോടകം തുടക്കമായി.
ഈ മാസം 20 വരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ക്ലാസുകൾ നടക്കും. ക്ലാസുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് പുറമേ കാത്തിരിപ്പ് പട്ടികയിൽ ഒന്നുമുതൽ 6000 വരെയുള്ള അപേക്ഷകരും അവരുടെ മണ്ഡലങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കാത്തിരിപ്പ് പട്ടികയിൽ നിന്ന് എത്ര പേർക്ക് അവസരം ലഭിക്കുമെന്നത് അറിയാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.
ഈ വർഷം 4757 പേരാണ് കണ്ണൂർ വിമാനത്താവളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രം വഴി ഹജ് യാത്ര നടത്തിയത്. അടു ത്ത ഹജ് ക്യാംപ് വിമാനത്താവള ത്തിൽ നിർമിക്കുന്ന ഹജ് ഹൗ - സിൽ ആയിരിക്കുമെന്ന് മന്ത്രി - പ്രഖ്യാപിച്ചിട്ടുണ്ട്.
