ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ; ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയാകണം, 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി


തിരുവനന്തപുരം :- ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്‍റ് കൊണ്ട് ഉത്തരം നൽകണം. 

പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈൽ ആപ്പിൽ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതിൽ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി ഡ്രൈവിംഗ് സ്കൂളിൽ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാക്കി. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല. 



Previous Post Next Post