റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്ക് 50 രൂപ ഫീസ് നിരക്ക് പുനരാരംഭിക്കുന്നു


തിരുവനന്തപുരം :- റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സേവനങ്ങൾക്കും 50 രൂപ ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കിയത്. ഇക്കാര്യം വലിയ നേട്ടമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ഫീസ് ഒഴിവാക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവിന്റെയും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ സമർപ്പിച്ച ശുപാർശയുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മനംമാറ്റം. റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം നൽകിയിരിക്കെയാണ് ഫീസ് പുനഃസ്‌ഥാപിച്ചത്. അതേസമയം, ദരിദ്രവിഭാഗത്തിലെ മഞ്ഞ കാർഡുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ ഫീസ് ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കി.

Previous Post Next Post