മൂകാംബിക ദേവിക്ക് 8 കോടിയുടെ സ്വർണ്ണാഭരണം സമർപ്പിച്ച് ഇളയരാജ


മംഗളൂരു :- സംഗീതസംവിധായകൻ ഇളയരാജ കൊല്ലൂർ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുൾപ്പെടുന്ന സ്വർണ മുഖരൂപവും വാളും സമർപ്പിച്ചു. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വർണത്തിൽ പണിയിച്ച വാളുമാണ് സമർപ്പിച്ചത്. 

കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദർശനം നടത്തിയശേഷം അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിൽ ആഭരണം കൊല്ലൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാർത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Previous Post Next Post