സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു ; പവന് 82,000 ത്തിന് താഴെയെത്തി


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്നലെ ആദ്യമായി സ്വർണവില 82000 കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് ഇന്നലെ സ്വർണവില ഉണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവൻ്റെ വില 82000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,9200 രൂപയാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

82,080 രൂപയിൽ നിന്നുമാണ് 160 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 10 ന് 75,560 രൂപയായിരുന്നു പവൻ്റെ വില. ഒരു മാസംകൊണ്ട് 6,520 രൂപയാണ് പവന് വർദ്ധിച്ചത്. ഇത് കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 8410 ആണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 6515 ആണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. റെക്കോർഡ് നിരക്കിലാണ് വെള്ളഇയുടെ വ്യാപാരം. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ഗ്രാമിന് വർദ്ധിച്ചത് 12 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 137 രൂപയാണ്.

Previous Post Next Post