ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ തുടരുന്നു ; 9 വർഷത്തിനിടെ 30% ഇടിവ്


ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിൽ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപയുടെ മൂല്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ച‌യുടെ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 88.79 രൂപ എന്ന റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു. ഈ പാദത്തിൽ മാത്രം രൂപയുടെ മൂല്യം 3% ത്തിലധികം ഇടിഞ്ഞു. 2022 ഏപ്രിൽ-ജൂൺ പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

കഴിഞ്ഞ 9 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, 2014 മുതൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 30.6% ഇടിവുണ്ടായിട്ടുണ്ട്. യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ, എച്ച്‌-1ബി വിസ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം, വിദേശ നിക്ഷേപകർ തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നത് എന്നിവയാണ് രൂപയ്ക്ക് മേലുള്ള പ്രധാന സമ്മർദ്ദങ്ങൾ.

രൂപയുടെ മൂല്യം ഇനിയും സമ്മർദ്ദത്തിലാകാൻ സാധ്യതയുണ്ടെങ്കിലും, വിനിമയ നിരക്കിലെ വലിയ ചാഞ്ചാട്ടങ്ങൾ തടയാൻ റിസർവ് ബാങ്ക് ഇടപെടാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. എങ്കിലും, രൂപയുടെ മൂല്യം വീണ്ടും ഉയരാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. രൂപയ്ക്ക് തുണയാകുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:

Previous Post Next Post