കണ്ണാടിപ്പറമ്പ് :- മാതൃകാപരമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി മിഴി സുശാന്തിൻ്റെ ജന്മദിനനാഘോഷം. പതിവിൽ നിന്നും വ്യത്യസ്തമായി മിഠായിക്കും ലഡുവിനും പകരം കൂട്ടുകാർക്ക് നൽകാൻ ഈ കൊച്ചുമിടുക്കി കയ്യിൽ കരുതിയത് വേറിട്ടൊരു സമ്മാനം. എല്ലാവർക്കും ഓരോ ഫലവൃക്ഷത്തൈ നൽകി സന്തോഷം പങ്കിട്ടു. കിട്ടിയ വൃക്ഷത്തൈകൾ കൂട്ടുകാർ അവരവരുടെ വീട്ടുവളപ്പിൽ നടും. നടുന്ന ഫോട്ടോ മിഴിക്ക് നന്ദിപൂർവ്വം അയച്ചു കൊടുക്കും.
കണ്ണവം ഫോറസ്റ്റ് വകുപ്പിൽ ജോലി ചെയ്യുന്ന സുശാന്തും പ്രകൃതി സ്നേഹിയായ ഭാര്യ നീനജയും മകൾ മിഴിയുടെ പിറന്നാൾ മാതൃകാപരമായി ആഘോഷിക്കുകയായിരുന്നു. ക്ലാസ്സിൽ നടന്ന ചടങ്ങിൽ അധ്യാപകർക്കും തൈകൾ നൽകി. പ്രധാനാധ്യാപിക സി.വി സുധാമണി, അധ്യാപികമാരായ പി.വി രമ്യ, എം.സിമി, പി.ടി.എ പ്രസിഡണ്ട് സി.രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ.ഇന്ദു എന്നിവർ മിഴിക്ക് ജന്മദിനാശംസ നേർന്നു സംസാരിച്ചു.

