മയ്യിൽ:-ഉപ്പുവെള്ളം തടയുന്നത് ലക്ഷ്യമിട്ട് മയ്യിൽ മുനമ്പ് കടവിൽ തടയണ നിർമിക്കുന്നതിൻ്റെ പ്രാരംഭനടപടികൾ തുടങ്ങി.മയ്യിൽ,, കുറ്റിയാട്ടൂർ, മലപ്പട്ടം, ചെങ്ങളായി, ഇരിക്കൂർ, ശ്രീകണ്ഠാപുരം പഞ്ചായത്തുകളിലാണ് വേനൽക്കാലത്ത് കടുത്ത ഉപ്പുവെള്ളം കയറൽ ഭീഷണിയുള്ളത്. മയ്യിൽ-മലപ്പട്ടം പഞ്ചായത്തുകളുമായി ബന്ധപ്പിച്ചാണ് തടയണ നിർമിക്കുക. പ്രാരംഭ സർവേ നടപടികൾ, മണ്ണ് പരിശോധന എന്നിവക്കായി ജലസേചന വകുപ്പിന് കീഴിലെ പാലക്കാട് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയറുൾപ്പെടെയുള്ള സംഘത്തിനാണ് ചുമതല. അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ, ഓവർസീയർമാരായ ജിഷ്, വിജു, സുരാഗ് തെറുകിട ജലസേചന വിഭാഗം സബ്ഡിവിഷൻ അസിസ്റ്റൻര് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ്, അസിസ്റ്റന്റ് എഞ്ചീനീയർ ശരത് എന്നിവരാണ് പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നത്.
