മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ; സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഏകദിന സ്റ്റിച്ച് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. മയ്യിൽ സാംസ്‌ ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ്  ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം ഉദ്ഘാടനം ചെയ്തു. പവർ ക്രിക്കറ്റ് ക്ലബ് ചെയർമാൻ ബാബു പണ്ണേരി അദ്ധ്യക്ഷത വഹിച്ചു. 

ടൂർണമെന്റ് സെപ്റ്റംബർ 21 ന് രാവിലെ 10 മണിക്ക് ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ : പി.കെ ജഗന്നാഥൻ ഉത്ഘാടനം ചെയ്യും പരിപാടിയിൽ ആർ.അജയൻ, എം.വി അബ്‌ദുള്ള, ശരത് പി.വി എന്നിവർ സംസാരിച്ചു. രാജു പപ്പാസ് സ്വാഗതവും എ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ടൂർണമെന്റ് കമ്മിറ്റി രക്ഷാധികാരികളായി മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം.വി അജിത, വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, പി.കെ നാരായണൻ എന്നിവരെയും സംഘടക സമിതി ചെയർമാനായി രാധാകൃഷ്ണൻ മാണിക്കോത്തിനെയും കൺവീണറായി ബാബു പണ്ണേരി തിരഞ്ഞെടുത്തു. 

 

Previous Post Next Post