കണ്ണാടിപ്പറമ്പ് :- ഒക്ടോബറിൽ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ നടക്കുന്ന വഖഫ് സെമിനാറിൻ്റെ പ്രചാരണ സംഗമം സംഘടിപ്പിച്ചു. കെ.എൻ മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ SMF ജില്ലാ സെക്രട്ടറി ടി.വി അഹ്‌മദ് ദാരിമി ഉദ്ഘാടനം ചെയ്തു.
കീർത്തി അബ്ദുല്ല ഹാജി ആമുഖഭാഷണം നടത്തി. കെ.പി അബൂബക്കർ ഹാജി, സി.പി മായിൻ മാസ്റ്റർ, പി.പി ഖാലിദ് ഹാജി, യൂസഫ് മൗലവി കമ്പിൽ, സി.എൻ അബ്ദുറഹ്മാൻ, സി.ആലിക്കുഞ്ഞി, ബി.യൂസഫ്, പി.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. നിയാസ് അസ്അദി നന്ദി പറഞ്ഞു.
