താഴെചൊവ്വയിൽ ലോറി മറിഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രവും കടയും തകർന്നു


കണ്ണൂർ :- താഴെചൊവ്വയ്ക്ക് സമീപം തെഴുക്കിലെപീടികയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാത 66 ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. മൂന്നുപേരുണ്ടായിരുന്ന ലോറിയിൽ സഹഡ്രൈവർ പാലക്കാട് സ്വദേശി അഖിലിന് നിസാര പരിക്കേറ്റു. 

അപകടത്തിൽ പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപത്തെ തയ്യൽ കടയും പൂർണമായും തകർന്നു. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്.


Previous Post Next Post