പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


പയ്യന്നൂർ :- പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

കുഞ്ഞിനെ മുലപ്പാൽ നൽകാനെടുത്തപ്പോഴാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Previous Post Next Post