മീൻപിടിക്കുന്നതിനിടെ യുവാവിന്റെ കൺപോളയിൽ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി


കോഴിക്കോട് :- ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കൺപോളയിൽ അബദ്ധത്തിൽ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഉള്ളേരി ഉള്ളൂർകടവ് സ്വദേശിയായ അർജുന്റെ കൺപോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഉള്ളൂർക്കടവ് പാലത്തിന് സമീപത്ത് നിന്ന് മീൻ പിടിക്കുകയായിരുന്നു അർജുൻ. ഇതിനിടെ അബദ്ധത്തിൽ ചൂണ്ട കൺ പോളയിൽ കുടുങ്ങുകയായിരുന്നു.  

കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേന എത്തി. കട്ടർ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് കൺപോളയിൽ നിന്നും എടുത്തു മാറ്റുകയും ചെയ്തു. റെസ്ക്യൂ ഓഫീസർമാരായ സജിൻ, രതീഷ് കെ എൻ, സുകേഷ്, ഷാജു, ഹോം ഗാർഡ് പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Previous Post Next Post