പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ ; റിസര്‍വേഷന്‍ ചൊവ്വാഴ്ച മുതൽ


തിരുവനന്തപുരം :- പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ സർവീസാണ് പൂജാ അവധിക്കാലെത്തെ തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ചത്.

06081 തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി സ്പെഷ്യൽ എക്സ്പ്രസ് സെപ്റ്റംബർ അഞ്ചാം തീയതി മുതൽ ഒക്ടോബർ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് നടത്തും. 06082 സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക‌്സ്പ്രസ് സെപ്റ്റംബർ എട്ടാം തീയതി മുതൽ ഒക്ടോബർ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയിൽ നിന്ന് സർവീസ് നടത്തും.

14 എസി ത്രീ ടയർ ഇക്കണോമി, രണ്ട് സ്ലീപ്പർക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളാണ് ട്രെയിനിലുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. സെപ്റ്റംബർ രണ്ടാം തീയതി മുതൽ ഈ ട്രെയിനുകളിൽ മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

Previous Post Next Post