തൊടുപുഴ :-ഇടുക്കിയിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്നാർ ചിത്തിരപുരത്താണ് അപകടമുണ്ടായത്. റിസോർട്ട് നിർമാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായുള്ള മൺതിട്ടയ്ക്ക് സമീപം ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെ വലിയ തോതിൽ മണ്ണിടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.
