കൊളച്ചേരി :- പാട്ടയം, , ചേലേരി തെക്കേക്കര ,എടക്കൈത്തോട് മാലോട്ട്
ഭാഗങ്ങളിൽ കുറുനരിയുടെ ആക്രമണം. ഏഴുപേർക്ക് കടിയേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്.
ചേലേരിയിലെ ചക്കര മുരളി (60) ഇബ്രാഹിം പാട്ടയം, നാലാംപീടികയിലെ ഫലാഹ്, ചേലേരിയിലെ സുരേഷ്, സി കെ വിജയൻ (60) ജുനൈദ് (40)തുടങ്ങിയവർക്കാണ് കടിയേറ്റത്. വിജയന്റെ കയ്യിലും, കണ്ണിനും കടിയേറ്റിട്ടുണ്ട്. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
