നാറാത്ത്: നാറാത്ത് ആശുപത്രിയിൽ കാർ ബൈക്ക് കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ ദൂരെത്തേക്ക് തെറിച്ചുവീണു. കാലിന് പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
