പെരുമാച്ചേരി തൈലവളപ്പിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു

 



പെരുമാച്ചേരി:- പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു, തയ്യിലെ വളപ്പിൽ അംഗൺവാടിക്ക് സമീപം അഫ്സൽ പുതുതായി പണി കഴപ്പിക്കുന്ന വീടാണ് തകർന്നത്. രണ്ടാം നിലയുടെ വാർപ്പ്പണി നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് വീട് തകർന്ന് വീണത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനിടെയുണ്ടായ ദാരുണ സംഭവം സമീപവാസികളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.



Previous Post Next Post