ശ്രദ്ധവേണം ! ഗൂഗിൾ ക്രോം ഉപയോക്താൾക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ്


ദില്ലി :- ഗൂഗിളിന്റെ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് വീണ്ടും ഇന്ത്യയിൽ സുരക്ഷാ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബർ മാസം രണ്ടാം തവണയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ക്രോം ഉപയോഗിക്കുന്നവർക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.

പ്രശ്നം ക്രോമിന്റെ ഏതൊക്കെ വേർഷനുകളിൽ?

അതീവ സുരക്ഷാ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സെർട്ട്-ഇൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവിലൂടെ ഹാക്കർമാർക്ക് ഡിവൈസുകളിലേക്ക് കടന്നുകയറാനും വ്യക്തി വിവരങ്ങളടക്കം മോഷ്ടിക്കാനും കഴിയും. ഇന്ത്യയിൽ ക്രോം വിൻഡോസിലും മാക്കിലും ലിനക്‌സിലും ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് ഈ സെർട്ട്-ഇനിന്റെ ഈ സുരക്ഷാ മുന്നറിയിപ്പ് ബാധകമാണ്.

ഗൂഗിൾ ക്രോമിൽ ചില ദുർബലതകൾ നിലനിൽക്കുന്നു. ഇത് മുതലാക്കി ഹാക്കർമാർക്ക് ചൂഷണം ചെയ്യാൻ കഴിയുമെന്നും 2025 സെപ്റ്റംബർ 18ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു. ഈ സുരക്ഷാ പഴുതിനെ കുറിച്ച് ക്രോം അധികൃതരും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ക്രോമിന്റെ ഏതൊക്കെ വേർഷനുകളാണ് അപകടാവസ്ഥയിലുള്ളത് എന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം വ്യക്തമാക്കി. വിൻഡോസിലും മാക്കിലും 140.0.7339.185/.186-ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകൾ, ലിനക്സിൽ 140.0.7339.185-ന് മുമ്പുള്ള ക്രോം പതിപ്പുകൾ എന്നിവയാണ് അപകടത്തിലായിരിക്കുന്നത്.



Previous Post Next Post