കൊളച്ചേരി :- രണ്ടര വർഷത്തെ സേവനത്തിനുശേഷം കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പഞ്ചായത്ത് സെക്രട്ടറി ബി.അഭയന് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ കെ.ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, നിസാർ.എൽ, വാർഡ് മെമ്പർ കെ.അഷ്‌റഫ്, വി.വി ഗീത, അജിത ഇ.കെ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അഭയൻ.ബി മറുപടി പ്രസംഗം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് സ്വാഗതവും സ്റ്റാഫ് അംഗം നവാസ് നന്ദിയും പറഞ്ഞു.
പഞ്ചായത്തിലെ പുതിയ സെക്രട്ടറിയായി തിരുവനന്തപുരം സ്വദേശി എൻ.ആന്റണി ചാർജെടുത്തു. കോട്ടയത്ത് എം ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയിരുന്നു.
