സംഗീതം മുതൽ ആനിമേഷൻ വരെ, വിദ്യാർത്ഥി പ്രതിഭകളെ വാർത്തെടുക്കാൻ സ്‌കൂളുകളിൽ പുതിയ പാഠ്യപദ്ധതി


തിരുവനന്തപുരം :- സംഗീതം മുതൽ ആനിമേഷൻവരെയുള്ള രംഗങ്ങളിൽ സ്കൂൾ വിദ്യാർഥികളെ പ്രതിഭകളായി വാർത്തെടുക്കാൻ പുതിയ പാഠ്യപദ്ധതിയായി. സ്കൂൾ പഠനത്തിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കലാവിദ്യാഭ്യാസത്തിനൊപ്പം വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ വേറിട്ട പഠനരീതി. ഇതിനായി അതിനൂതനസങ്കേതങ്ങൾ ഉപയോഗിച്ചുള്ള ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്‌, കോമിക്സ് ആൻഡ് എക്സ്‌റ്റൻ ഡഡ് റിയാലിറ്റിയും (എവി ജിസി-എക്സ്ആർ) ഐസിടി പഠനത്തിൽ ഉൾപ്പെടുത്തി. പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റ് തയ്യാറാക്കിയതാണ് ഈ അന്താരാഷ്ട്രമാതൃക.

മൂന്നാംക്ലാസിൽ അടിസ്ഥാന സംഗീതസ്വരങ്ങൾ തിരിച്ചറിയാനും ഒമ്നനിടക്സ് സോഫ്റ്റ്വേറും പരിശീലിപ്പിക്കും. നാലിൽ ചെറിയ ഈണങ്ങൾ കമ്പോസ് ചെയ്യാനും റിഥം കമ്പോസർ ഉപയോഗിച്ച് മ്യൂസിക് പാറ്റേണുകൾ നിർമിക്കാനും പഠിപ്പിക്കും. ചെറിയ കുട്ടിപ്പാട്ടുകൾ തയ്യാറാക്കാൻ നാലിൽ 'പിയാനോ വായിക്കാം' എന്ന പാഠം ഉൾപ്പെടുത്തി. മലയാളികൾക്കു സുപരിചിതമായ ചെണ്ടമേളത്തിന്റെ താളത്തിൽ സോഫ്റ്റ്വേറിലെ വാദ്യോപകരണസംവിധാനം ഉപയോഗിച്ചാണ് അധ്യയനരീതി. ആറിൽ ഓഡിയോ റെക്കാഡിങ്ങിലേക്കും എഡിറ്റിങ്ങിലേക്കും കടക്കും. ഡിജിറ്റൽ സംഗീതനിർമാണം പരിചയപ്പെടുത്തി, താളവും ഈണവും കമ്പോസ് ചെയ്യാൻ എട്ടാംക്ലാസിൽ പഠിപ്പിക്കും

ആറാംക്ലാസ് മുതലാണ് ആനിമേഷൻ പാഠം. ഒൻപതിലും പത്തിലും സ്റ്റോറിബോർഡ് തയ്യാറാക്കാൻ പരിശീലിപ്പിക്കും. തുടർന്ന്, കഥാപാത്രങ്ങളെ രൂപകല്പന ചെയ്യാനും ആനിമേഷൻ സിനിമതന്നെ സ്വന്തമായി തയ്യാറാക്കാവുന്നവിധത്തിൽ ഇതേ ക്ലാസുകളിലെ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആറാംക്ലാസിൽ ഗെയിമിങ് പഠിപ്പിച്ചുതുടങ്ങും. പത്തിലെത്തുമ്പോൾ ഭാവിയിൽ കംപ്യൂട്ടർ,  മൊബൈൽ ഗെയിമുകൾ തയ്യാറാക്കാനുള്ള പ്രോഗ്രാമിങ് അടി 
ത്തറ വിദ്യാർഥികളിൽ ബലപ്പെടുത്തുന്നതാണ് പാഠങ്ങൾ. പൂർണമായി സ്വതന്ത്ര സോഫ്റ്റ്വേറിന്റെ സഹായത്തോടെയാണ് പുതിയപാഠ്യപദ്ധതിയെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.
Previous Post Next Post