നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ജെന്റർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ലൈഫ് സേവിങ് ടിപ്സ് പരിശീലനവും ജെന്റർ ചാമ്പ്യൻമാരെ ആദരിക്കലും സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ജെന്റർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ലൈഫ് സേവിങ് ടിപ്സ്  പരിശീലനവും ജെന്റർ ചാമ്പ്യൻമാരെ ആദരിക്കലും നടത്തി. പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷീജ.കെ പദ്ധതി വിശദീകരണം നടത്ത കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജു.കെ, ബിജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 

കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജെന്റർ ചാമ്പ്യന്മാരായ ശ്യാമള.കെ, ആയിഷ.എൻ, അന്നമ്മ ടി.എം, സുജാത കെ.കെ, ഓമന കെ.കെ എന്നിവരെ ആദരിച്ചു. പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ.ശ്യാമള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി, കമ്മ്യൂണിറ്റി കൗൺസിലർ സുമതി.കെ, ഉപസമിതി കൺവീനർമാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രകാശൻ എൻ.കെ സ്വാഗതം പറഞ്ഞു. 

Previous Post Next Post