കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷവും അനുസ്മരണവും ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പട്ടം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടക്കും.
DCC പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. KPCC മെമ്പർ പ്രൊഫ. എ.ഡി മുസ്തഫ അനുസ്മരണഭാഷണം നടത്തും. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ശശിധരൻ അധ്യക്ഷത വഹിക്കും.
