മയ്യിൽ :- കയരളം ഗോപാലൻ പീടിക ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി. പ്രീത ഉദ്ഘാടനം ചെയ്തു. കെ.വി സന്തോഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടന്നു. പി.കെ സുരേശൻ സ്വാഗതം പറഞ്ഞു.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനം വി.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.സി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.സുധീഷ്, യു.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് വി.പി ബാബുരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു.