നാറാത്ത് :- നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ വൈകുന്നേരം 3.30 ന് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. മാളികപുറം സിനിമാതാരവും ദേശീയ അവാർഡ് ജേതാവുമായ ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്യും.
മുത്തുക്കുടകളുടെയും, നിശ്ചല ദൃശ്യങ്ങളുടെയും,, കൃഷ്ണ, ഗോപിക, ഗോപ, ബാലിക, ബാലകന്മാർ അണിനിരക്കുന്ന ശോഭായാത്ര കമ്പിൽ അങ്ങാടി വഴി നാറാത്ത് ശ്രീ പാണ്ടിയംതടം സന്നിധിയിൽ സമാപിക്കും. തുടർന്ന് പായസദാനവും ഉണ്ടായിരിക്കും.

