കൊളച്ചേരി :- അന്താരാഷ്ട്ര മാനുഷിക, ശാക്തീകരണ മികവിനുള്ള UAE യിലെ അറേബ്യൻ വേൾഡ് റെക്കോർഡ് ഏർപ്പെടുത്തിയ ക്യാമൽ ഇന്റർനാഷണൽ അവാർഡ് പള്ളിപ്പറമ്പ്
കൊടിപ്പൊയിൽ സ്വദേശി മുഹമ്മദ് കൊളച്ചേരിക്ക്. ദുബായിലെ ക്വീൻ എലിസബേത് ഷിപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഷാർജ ക്യാമൽ റേസിംഗ് ക്ലബ് ചെയർമാൻ എച്ച്.ഇ ഷെയ്ഖ് മാറ്റർ അലി ബിൻ ഹുവൈദൻ അൽ കെട്ബി പുരസ്‌കാരം കൈമാറി.





