കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിലെ സംസ്കാര പ്രയാസം പരിഹരിക്കുക - CPIM ചേലേരി ലോക്കൽ കമ്മറ്റി


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിൽ പ്രവർത്തിക്കുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് പൊതുശ്മാശാനത്തിലെ മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രം തകരാറിൽ. മൂന്ന് ദിവസങ്ങളോളമായി തുടരുന്ന ഈ അവസ്ഥയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിലവിൽ ഇവിടെ സംസ്കരിക്കാൻ എത്തിക്കേണ്ട മൃതദ്ദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയിലാണ് ഉള്ളത്. 

യന്ത്ര തകരാർ പരിഹരിക്കാൻ ആവശ്യമായ നടപടികർ അധികൃതർ ഉടൻ സ്വീകരിക്കണമെന്നും പൊതുജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Previous Post Next Post