ചട്ടുകപ്പാറ :- വില്ലേജ്മുക്കിലെ കെ.ദിനേശൻ - എ.റീജ ദമ്പതികളുടെ മകൾ ആതിരയുടെയും പേരാമ്പ്രയിലെ വിശ്വനാഥൻ - തങ്കമണി ദമ്പതികളുടെ മകൻ വിനീതിന്റെയും വിവാഹത്തിൽ വിവാഹവേദിയിൽ വെച്ച് ഐആർപിസിക്ക് ധനസഹായം നൽകി. സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി മെമ്പറുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
CPI(M) മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർമാരായ എൻ.കെ രാജൻ, എൻ.അശോകൻ, കെ.ബൈജു, അഴീക്കോടൻ ചന്ദ്രൻ, വേശാല എൽ സി സെക്രട്ടറി കെ.പ്രിയേഷ് കുമാർ എൽ സി മെമ്പർമാരായ കെ.രാമചന്ദ്രൻ, കെ.ഗണേഷ്‌കുമാർ, കെ.വി പ്രതീഷ്, വില്ലേജ്മുക്ക് ബ്രാഞ്ച് മെമ്പർമാരായ എം.ജനാർദ്ദനൻ മാസ്റ്റർ, കെ.പ്രജിത്ത്, കെ.ബാബു എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ സ്വാഗതം പറഞ്ഞു.
