തളിപ്പറമ്പ് :- മഞ്ഞപ്പിത്ത രോഗത്തിനെതിരെ ജാഗ്രതാ പരിപാടിയുമായി ജെ. ആർ.സി. കേഡറ്റുകൾ. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ടോയിലറ്റിൽ പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകഴുക,കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ സന്ദേശം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ ജെ.ആർ.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.
തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പരിപാടി ജെ.ആർ.സി ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി ഉപജില്ല കോഡിനേറ്റർ നിസാർ.കെ, ജെ.ആർ.സി കൗൺസിലർ ശ്രീദേവി എം.എൻ, ജെ.ആർ.സി കേഡറ്റുകളായ അവന്തിക ഉണ്ണികൃഷ്ണൻ.കെ, ഫാത്തിമത്തുൽ റസ്മിയ യു.എം, ഫാത്തിമത്തുൽ നജ എന്നിവർ സംസാരിച്ചു.
