ചേലേരി NSS കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു


ചേലേരി :- ചേലേരി എൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു എൻ.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ.വി കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ് പരീക്ഷ വിജയികളെ എന്നിവരെ തളിപ്പറമ്പ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡണ്ട് സരോജിനി രാമചന്ദ്രൻ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി ചന്ദ്രബാബു നിർവഹിച്ചു. പൂക്കള മത്സര വിജയികൾക്ക് കരയോഗം രക്ഷാധികാരി ഡോ. കെ.സി ഉദയഭാനു സമ്മാനദാനം നടത്തി. റിട്ട.എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ എം.രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സി.കെ ജനാർദ്ദനൻ നമ്പ്യാർ, എം.വി ജനാർദ്ദനൻ നമ്പ്യാർ, ഇ.പി ഭക്തവത്സലൻ, ഇ.പി വിലാസിനി, പി.കെ കുട്ടികൃഷ്ണൻ, പി.കെ രഘുനാഥൻ, എൻ.വി രാഘവൻ നമ്പ്യാർ, എം.വി കരുണാകരൻ മാസ്റ്റർ, ശ്രീജ ശ്രീധരൻ, ബീന ചേലേരി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.





Previous Post Next Post