കുറ്റ്യാട്ടൂർ :- പഴശ്ശി ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആഘോഷിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സോപാനം പ്രസിഡണ്ട് ടി. ബൈജു അധ്യക്ഷത വഹിച്ചു.
പി.പി രവീന്ദ്രൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. സോപാനം സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുഷാന്ത് കെ.എം നന്ദിയും പറഞ്ഞു. വിവിധ കലാ-കായികമത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. മീനാത്ത് ദാമോധരൻ സമ്മാനദാനകർമ്മം നിർവ്വഹിച്ചു.

