കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കേളോത്ത് കൈതേരി എടം തറവാടിന്റെ കുടുംബസംഗമം കുടുംബക്ഷേത്രമായ ഗണപതി മഠത്തിൽ നടന്നു. കെ.കെ പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ.കെ ഉദയഭാനു, കെ.സി കനകവല്ലി എന്നിവർ ആശംസയർപ്പിച്ചു. കെ.കെ സുജാത സ്വാഗതവും കെ.ഇ ശ്യാമള നന്ദിയും പറഞ്ഞു.
കുടുംബത്തിലെ സീനിയർ മെമ്പർമാരെയും അഡ്വ. വേങ്ങയിൽ ശിവദാസൻ നായനാരെയും സംഗമത്തിൽ വെച്ച് ആദരിച്ചു. ക്ഷേത്രം മേൽശാന്തി ഇടവലത്തില്ലം അജിത്ത് നമ്പൂതിരി പ്രഭാഷണം നടത്തി. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
