മലപ്പുറം : മലപ്പുറത്ത് പോക്സോ കേസിൽ എൽ പി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്.
ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പോക്സോ കേസ് എടുത്തതിന് പിന്നാലെ അബൂബക്കർ സിദ്ദീഖ് ഒളിവിൽ പോവുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.
