താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണവും ജില്ലാ സഅദി സംഗമവും നടത്തി


കണ്ണൂർ :- മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ ജില്ലാ കമ്മിറ്റി ജില്ലാ സഅദി സംഗമവും താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ സമ്മേളനവും വളപട്ടണം കുന്നത്ത് പള്ളിയിൽ നടത്തി. കാസർകോട് സഅദാബാദിൽ 20,21 തീയതികളിൽ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം നട ത്തിയ പരിപാടി സയ്യിദ് ഇബ്റാഹീം മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅ ദി ഉദ്ഘാടനം ചെയ്തു. നസീർ സഅദി കയ്യങ്കോട് പ്രവർത്തന റിപ്പോർട്ടും മുഹമ്മദലി സഅദി തെക്കുമ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 

മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ക്ലാസിന് നേതൃത്വം വഹിച്ചു. 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളെ എം യു എസ് കേന്ദ്ര ജനറൽ സെക്രട്ടറി അബ്ദുല്ല സഅദി ചിയ്യൂർ പ്രഖ്യാപിച്ചു. സയ്യിദ് ഇബ്രാഹിം മഷ്ഹൂർ സഅദി വളപട്ടണം (പ്രസി), അസ് ലം സഅ ദി പാറാൽ( ജനറൽ സെക്രട്ടറി ), ഹാഫിള് ഷമീർ സഅദി നീർവേലി( ഫിനാൻസ് സെക്രട്ടറി), യഹ്കൂബ് സഅ ദി, ഹാഷിം സഅ ദി നുച്ചിയാട്, മുബശ്ശിർ സഅ ദി ചൊർക്കള ( വൈസ് പ്രസിഡന്റ്), ഫുആദ് സഅദി കൂത്തുപറമ്പ്, മുജീബ് സഅദി മുണ്ടേരി, ഉബൈദ് സഅദി മട്ടന്നൂർ (സെക്രട്ടറി). സഈദ് സഅദി അൽ അഫ്ളലി മട്ടന്നൂർ, പാപ്പിനിശ്ശേരി, നവാസ് സഅദി ശിവപുരം, ശമീർ സഅദി നീർവേലി പ്രസംഗിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് മഷ്ഹൂർ ഇമ്പിച്ചി കോയ തങ്ങൾ നേതൃത്വം നൽകി

Previous Post Next Post