'ചന്ദ്രിക അറിവിൻ തിളക്കം' പദ്ധതിക്ക്‌ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ തുടക്കമായി


പാമ്പുരുത്തി :- പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക്‌ തുടക്കമായി. സ്കൂൾ ലീഡർ നാഫിയ മദനിക്ക് ചന്ദ്രിക പത്രം നൽകിക്കൊണ്ട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.അബ്ദുൽ അസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ്‌ മെമ്പർ കെ.പി അബ്ദുൽ സലാം, ഹെഡ്മിസ്ട്രസ് ഗീത, ആദം ഹാജി, വി.ടി മൻസൂർ, റഫീഖ് വി.പി, മുസമ്മിൽ മാസ്റ്റർ , ഇബ്രാഹിം മാസ്റ്റർ, ജിതിൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post