സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി നിര്‍വഹിക്കും സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി നിര്‍വഹിക്കും

 


കണ്ണൂർ:-സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൻ്റെ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്.

ആധുനിക സൗകര്യങ്ങളോടെയായാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. എകെജി ഹാൾ, ചടയൻ ഹാൾ, പാഠ്യം ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നതായിരിക്കും.500 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, സോഷ്യൽ മീഡിയ റൂം, പാർട്ടി മീറ്റിങ് ഹാൾ, താമസ മുറികൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും കെട്ടിടത്തിന്‍റെ ഭാഗമാണ്. പഴയ കെട്ടിടത്തിന്‍റെ തടികൾ തന്നെ പുനരുപയോഗിച്ച് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയതും ഇതിന്‍റെ പ്രത്യേകതകളിൽ ഒന്നാണ്. വെള്ളാപ്പള്ളി ബ്രദേഴ്സാണ് കെട്ടിടത്തിൻ്റെ നിർമാണം ഏറ്റെടുത്തത്.

Previous Post Next Post