മയ്യില്‍ :- ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍ര് സ്‌ക്വാഡ് മയ്യില്‍ പഞ്ചായത്ത് പരിധിയില്‍ നടത്തി പരിശോധനയില്‍ അര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ബാഗുകള്‍ പിടികൂടി. മയ്യില്‍ ട്രേഡിങ്ങ് കമ്പനിയില്‍ നിന്നാണ് 46 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പത്ത് കിലോ ഗാര്‍ബേജ് ബാഗുകളും പിടികൂടിയത്. വില്‍പ്പനക്കായി സംഭരിച്ചു വെച്ച ഉല്‍പ്പന്നങ്ങളാണിത്.
ഇവ മയ്യില്‍ പഞ്ചായത്ത് ഓഫീസിലേക്ക് കൈമാറി. സ്ഥാപന ഉടമയില്‍ നിന്ന് പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷറഫ്, അംഗങ്ങളായ അലന്‍ബേബി, സി.കെ.ദിബില്‍, പഞ്ചായത്ത് സെക്രട്ടറി കെ.ദിവാകരന്‍, സീനിയര്‍ ക്ലാര്‍ക്ക് പ്രദീപ്കുമാര്‍, ടി.വി.വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
