പൈതൃകോത്സവത്തിന് കണ്ണൂര്‍ ഒരുങ്ങുന്നു ; ഒക്ടോബര്‍ 15 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ നടക്കും


കണ്ണൂർ :- കേരള പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെതൃകോത്സവം കണ്ണൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബര്‍ 15 മുതല്‍ 27 വരെ അരങ്ങേറും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങള്‍, പൈതൃക നടത്തം എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. അന്‍പതോളം വരുന്ന ഗ്രന്ഥശാലകളില്‍ 'കേരളം പിന്നിട്ട ഏഴു പതിറ്റാണ്ട്' എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയോടെയാണ് പരിപാടികളുടെ തുടക്കം.

ഒക്ടോബര്‍ 23 മുതല്‍ 27 വരെ ഗാന്ധി പ്രദര്‍ശനം മഹാത്മാ മന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദര്‍ശനം കണ്ണൂർ ടൗണ്‍ സ്‌ക്വയറിലും നടക്കും. മുഖ്യവേദിയായ ടൗണ്‍ സ്‌ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25 ന് വൈകിട്ട് നടക്കും. മുണ്ടേരി, അറക്കല്‍, ചിറക്കല്‍ എന്നിവിടങ്ങളിലാണ് അനുബന്ധ പരിപാടികള്‍ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി ഏകദിന സെമിനാര്‍ 24 ന് സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് അങ്കണത്തില്‍ നടക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും പൈതൃകോത്സവത്തിന്റെ ഭാഗമാകും.

Previous Post Next Post