കോട്ടയം:-കുറവിലങ്ങാട് എം.സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിൽ നിന്ന് തിരുവനന്തപുരത്തെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ഡ്രൈവർമാരടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് വിവരമുണ്ട്. വാഹനത്തിലുള്ള എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ 18 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള രണ്ട് പേരുടെ നില ഗുരതരമാണ്.
