കയരളം :- ഗോപാലൻപീടികയ്ക്ക് സമീപത്തെ എമിറേറ്റ്സ് സ്പോർട്‌സ് ഹബ്ബിൽ മോഷണം. ഇക്കഴിഞ്ഞ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിലായാണ് ശാരി വിജിത്ത് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്പോർട്സ് ഹബ്ബിൽ മോഷണം നടന്നത്.
ഇവിടുത്തെ CCTV ദൃശ്യം പരിശോധിച്ചപ്പോൾ രണ്ടുപേർ ചാക്കുമായി എത്തി സോളാർ പാനലിന്റെ എർത്ത് കമ്പി, കോപ്പർ എന്നിവയും ഇരുമ്പു പൈപ്പുകളും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടണമെന്നും ഇത്തരം സംഘങ്ങൾക്കെതിരെ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉടമസ്ഥർ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.



