കണ്ണൂർ :- കണ്ണൂരിനു പുത്തൻ അനുഭവവുമായി ശീതീകരിച്ച ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങി. കാൽടെക്സ് കെഎസ്ആർടിസിക്ക് മുന്നിലാണ് എയർ കണ്ടീഷനും മികച്ച സൗകര്യങ്ങളുമായി ബസ് ഷെൽറ്റർ സജ്ജമായിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് മേയർ മുസ്‌ലിഹ് മഠത്തിൽ നിർവ്വഹിക്കും. കേരളത്തിലെ ആദ്യത്തെ സോളർ (ഗ്രീൻ എനർജി) എസി ബസ് കാത്തിരിപ്പു കേന്ദ്രമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
ഗ്ലാസ് ചില്ലുകളിൽ ജനലും വാതിലുകളുമായി അടച്ചുറപ്പുള്ള മനോഹരവും സുരക്ഷിതവുമായ കാത്തിരിപ്പു കേന്ദ്രം ഏറെ ആകർഷണീയവുമാണ്. ഇരിപ്പിടം, ടിവി സ്ക്രീൻ, മൊബൈൽ ചാർജിങ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കോർപറേഷന്റെ അനുമതിയോടെ കൂൾവെൽ ടെക്നിക്കൽ സർവീസസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റിന്റെ സ്പോർസർഷിപ്പിലാണ് നിർമിച്ചിരിക്കുന്നത്.