കണ്ണാടിപ്പറമ്പ് :- പാപ്പിനിശ്ശേരി സബ് ജില്ലാ അറബിക് കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗം ദാറുൽ ഹസനത്ത് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മത്സരിച്ച 9 ഇനങ്ങളിൽ എ ഗ്രേഡ് നേടി. യു.പി അറബിക് മത്സരത്തിൽ മൂന്നാം സ്ഥാനവും, ഹൈസ്കൂൾ അറബിക് കലോത്സവത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ അനുമോദിച്ചു.
സ്കൂളിൽ വെച്ച് നടന്ന വിജയോത്സവ ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി, വിജയികളെ അനുമോദിച്ചു. കമ്മിറ്റി മെമ്പർ ഖാലിദ് ഹാജി, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് വിജയികൾക്ക് മെഡലുകളും, സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ റാലിയും മധുര വിതരണവും നടന്നു. റാലിക്ക് അദ്ധ്യാപകരായ സാദിക്ക് വാഫി, താഹ, സൗദബി, രശ്മി, ആബിദ, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
