മയ്യിൽ :- ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമേഹ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. രാഷ്ട്ര ധന്വന്തരി പുരസ്കാര ജേതാവ് ഇടൂഴി വൈദ്യർ ഡോക്ടർ ഇടൂഴി ഭവദാസൻ നമ്പൂതിരിപ്പാട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഐ.ഉമേഷ് നമ്പൂതിരി, മോഹനൻ കാരക്കീൽ, പി.കെ നാരായണൻ, സുഭാഷ് കെ വി, ഗോപിനാഥൻ.എ എന്നിവർ സംസാരിച്ചു.
