കണ്ണൂർ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ‌്പ്രസ് സർവീസ് റദ്ദാക്കി ; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ


മട്ടന്നൂർ :- എയർ ഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ- തിരുവനന്തപുരം ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വൈകിട്ട് 5.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടി യിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 5303 നമ്പർ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. 3 മണി മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചെക് ഇൻ ചെയ്യാൻ എത്തിയപ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. 

വിമാനം റദ്ദാക്കിയതിനാൽ ടെർമിനൽ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും എയർലൈൻ പ്രതിനിധിയെ നേരിൽ കണ്ട് സംസാരിക്കാൻ ആദ്യം അവസരം ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. യാത്രക്കാരുടെ പ്രതിഷേധം ഉയർന്നപ്പോഴാണ് ബന്ധപ്പെട്ടവർ വിവരം നൽകിയത്. സാങ്കേതിക കാരത്താലാണ് സർവീസ് റദ്ദാക്കിയതെന്ന് എയർലൈൻ പ്രതിനിധി  അറിയിച്ചു. ഇതുസംബന്ധിച്ച് യാത്രക്കാർക്ക് വിവരം മെസേജ് വഴി നൽകിയിരുന്നു. ചിലർക്ക് മെസേജ് ലഭിക്കാൻ വൈകിയിട്ടുണ്ട്. അവർക്ക് ടിക്കറ്റ് അടുത്ത ദിവസത്തേക്ക് മാറ്റി എടുക്കാനും മുഴുവൻ തുക റീ ഫണ്ട് ലഭിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Previous Post Next Post