പെരുമാച്ചേരി :- പെരുമാച്ചേരി യു.പി സ്കൂളിന്റെ വടക്ക് ഭാഗത്ത് കൂടി കടന്നുപോകുന്ന മെയിൻ കനാലിന് കുറുകെയുള്ള നടപ്പാലം അപകടവസ്ഥയിൽ. നടപ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഇരുമ്പ് കമ്പികൊണ്ടുള്ള കൈവരികളിൽ ഒരുവശത്തെ കൈവരി തകർന്നിരിക്കുകയാണ്.
ദിനംപ്രതി നിരവധി സ്കൂൾ വിദ്യാർത്ഥികളാണ് ഈ നടപ്പാലം വഴി സ്കൂളിൽ പോകുന്നത്. കനാലിന് വടക്ക് ഭാഗം താമസിക്കുന്ന നാട്ടുകാരും പെരുമാച്ചേരി ബസ് സ്റ്റോപ്പിലേക്കെത്താൻ ഈ നടപ്പാലമാണ് ഉപയോഗിക്കുന്നത്. ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. നടപ്പാലത്തിന്റെ അപകടാവസ്ഥ പഴശ്ശി കാനൽ അസിസ്റ്റന്റ് എഞ്ചിനീയരുടെ ശ്രദ്ധയിൽപെടുത്തിട്ടുണ്ട്. അധികൃതർ ഉടൻ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
