ചങ്ങനാശ്ശേരി ജോൺ പാറയിൽ സ്മാരക വായനശാല & ഗ്രന്ഥാലയത്തിലെ പ്രവർത്തകർ വളവിൽ ചേലേരി പ്രഭാത് വായനശാല സന്ദർശിച്ചു


ചേലേരി :- ചങ്ങനാശ്ശേരി ജോൺ പാറയിൽ സ്മാരക വായനശാല & ഗ്രന്ഥാലയത്തിലെ പ്രവർത്തകർ വളവിൽ ചേലേരിയിലെ പ്രഭാത് വായനശാല സന്ദർശിച്ചു. വായനശാലയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനാണ് പത്തോളം പ്രവർത്തകർ എത്തിയത്. സി.വി രാജൻ മാസ്റ്റർ വായനശാലയുടെ ചരിത്രത്തെ കുറിച്ച് സംസാരിച്ചു. പി.വിനോദ് വായനശാല പ്രവർത്തനങ്ങളെകുറിച്ചും പി.കെ വിശ്വനാഥൻ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തങ്ങളെകുറിച്ചും വിവരിച്ചു. 

ഷനോജ് പി.കെ , ടി.വി അനിരുദ്ധൻ, പി.വി ഉത്തമൻ, പി.കെ ദീപ, ആദർശ് പി.ടി തുടങ്ങിയവർ സംസാരിച്ചു. ജോൺ പാറായിൽ വായനശാല സെക്രട്ടറി രഞ്ജിത്ത്, പ്രസിഡണ്ട് ടോണി, വൈസ് പ്രസിഡന്റ്‌ അനീഷ് തുടങ്ങിയവരും അവരുടെ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. പ്രഭാത് വായനശാലയുടെ സ്നേഹ സമ്മാനം എം.കെ ചന്ദ്രൻ കൈമാറി. ലൈബ്രേറിയൻ മേഘ നന്ദി പറഞ്ഞു.

Previous Post Next Post