മൊറാഴയിൽ വോട്ടുചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


മൊറാഴ :- പോളിങ് ബൂത്തിൽ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. മൊറാഴ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാറാണു (48) മരിച്ചത്. ആന്തൂർ നഗരസഭയിലെ ഒഴക്രോം വാർഡിലെ മൊറാഴ സൗത്ത് എ.എൽ.പി സ്‌കൂളിൽ 132 നമ്പർ ബൂത്തിൽ ഇന്നലെ വോട്ട് ചെയ്യാനെത്തിയതായിരുന്നു.  

വോട്ടുചെയ്യാൻ വരിയിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുള്ളവർ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൊറാഴയിൽ ലോട്ടറി വിൽപനക്കാരനാണ് സുധീഷ്. പി.കെ ബാലകൃഷ്ണന്റെയും പരേതയായ കെ.പി തങ്കമണിയുടെയും മകനാണ്. സഹോദരൻ സുനിൽ കുമാർ.

Previous Post Next Post