വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരണപ്പെട്ടു ; പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി


കൊച്ചി :- വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചൻ്റ് അസോസിയേഷൻ മുൻ പ്രസിഡന്ററാണ് സിഎസ് ബാബു. ബാബുവിൻ്റെ മരണത്തെതുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 

ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Previous Post Next Post