ലണ്ടൻ :- അഹമ്മദാബാദിൽ ടേക്ക് ഓഫ് ചെയ്‌ത് നിമിഷങ്ങൾക്കകം തകർന്ന എയർ ഇന്ത്യ വിമാനത്തിലെ (ബോയിംഗ് 787) ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുകെയിലേക്ക് തിരിച്ചയച്ച നിരവധി മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്ന അളവിൽ വിഷരാസവസ്തുക്കൾ കണ്ടെത്തിയതായി ബ്രിട്ടീഷ് ജുഡീഷ്യൽ ഓഫീസർ വെളിപ്പെടുത്തി.
അപകടത്തിൽ മരിച്ച 53 ബ്രിട്ടീഷ് പൗരന്മാരുടെ കേസ് അന്വേഷിക്കുന്ന പ്രൊഫസർ ഫിയോണ വിൽകോക്സ്, ഡിസംബർ രണ്ടിനാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്ത‌് ഏകദേശം 600 അടി ഉയരത്തിൽ വെച്ച് 32 സെക്കൻഡിനുള്ളിൽ തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ ഒഴികെ എല്ലാവരും, കൂടാതെ ഗ്രൗണ്ടിലുണ്ടായിരുന്ന 19 പേരും ദുരന്തത്തിൽ മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് അപകടത്തിൽ
